Breaking News

താരം സഞ്ജു വി.സാംസണ്‍ വീണ്ടും ഏകദിന ടീമിൽ

 


വെസ്റ്റ്ഡീസിനെതിരായ എകദിന പരമ്ബരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ഒരു ഇടവേളക്ക് ശേഷം മലയാളി താരം സഞ്ജു വി.സാംസണ്‍ വീണ്ടും ഏകദിന ടീമിലെത്തി. ജൂലൈ 22 മുതല്‍ 27 വരെ നടക്കുന്ന ഏകദിന പരമ്ബരയുടെ ടീമിലേക്കാണ് സഞ്ജുവിന് വിളിയെത്തിയത്. യുവനിരയ്ക്ക് പ്രാധാന്യം നല്‍കി കൊണ്ടുള്ള ടീമിനെ ശിഖര്‍ ധവാനാണ് നയിക്കുക. രവീന്ദ്ര ജഡേജയാണ് വൈസ് ക്യാപ്റ്റന്‍. രോഹിത് ശര്‍മയടക്കമുള്ള സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം നല്‍കിയപ്പോള്‍ റിതുരാജ് ഗെയ്ക്ക്‌വാാദിനും സൂര്യ കുമാര്‍ യാദവിനും ടീമില്‍ ഇടം കിട്ടിയിട്ടുണ്ട്. മൂന്ന് എകദിന മത്സരങ്ങളും മൂന്ന് ട്വന്റി-20 മത്സരങ്ങളുമാണ് ഇന്ത്യന്‍ ടീം വെസ്റ്റ്ഡീസില്‍ കളിക്കുക.

No comments