വിദ്യാര്‍ഥികള്‍ എസ്.എഫ്.ഐ പ്രകടനത്തില്‍ പങ്കെടുക്കാന്‍ പോയത് സ്‌കൂളിന്റെ അറിവോടെയല്ലെന്ന് പ്രധാനാധ്യാപിക
കോളജിലെ മുതിര്‍ന്ന വിദ്യാര്‍ഥികള്‍ വന്ന് വിളിച്ചതിനാല്‍ പോയി എന്നാണ് കുട്ടികള്‍ പറഞ്ഞത്. അധ്യാപകരുടെ അറിവോടെയല്ല കുട്ടികള്‍ പുറത്ത് പോയത്. സംഘടന കുട്ടികളെ പ്രകടനത്തില്‍ പങ്കെടുപ്പിച്ചത് തെറ്റെന്നും പ്രധാനാധ്യാപിക പറഞ്ഞു.
അതേസമയം, കുട്ടികളുടെ സുരക്ഷയില്‍ വിട്ടുവീഴ്ച വരുത്തിയിട്ടില്ലെന്ന് പി.ടി.എ പ്രസിഡന്റ് സുരേഷ് പറഞ്ഞു. സ്‌കൂളിന് പുറത്ത് നിന്നാണ് വിദ്യാര്‍ഥികളെ സമരക്കാര്‍ വിളിച്ചുകൊണ്ടുപോയതെന്നും അദ്ദേഹം പറഞ്ഞു. പത്തിരിപ്പാല ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് സംഭവം. ബിരിയാണി വാങ്ങി തരാമെന്ന് പറഞ്ഞാണ് കലക്ടറേറ്റിലെ മാര്‍ച്ചിന് കൊണ്ടുപോയതെന്ന് കുട്ടികള്‍ പറയുന്നു.
എന്നാല്‍ പ്രകടനത്തിന് ശേഷം ഭക്ഷണം വാങ്ങി തന്നില്ലെന്നും കുട്ടികള്‍ പറഞ്ഞു. സംഭവം പരിശോധിക്കുമെന്ന് പാലക്കാട് സി.ഡബ്ല്യു.സി ചെയര്‍മാന്‍ അറിയിച്ചു.

No comments