കൃഷ്ണകുമാറിനെ അറസ്റ്റ് ചെയ്തു
ഒളിവില്‍ കഴിയുകയായിരുന്ന കൃഷ്ണകുമാറിനെ കര്‍ണാടകയില്‍ നിന്നും എ.സി.പി ടി.കെ. രത്‌നകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്.
ജൂലൈ 20നാണ് കൃഷ്ണകുമാര്‍ പീഡിപ്പിച്ചുവെന്ന് കാണിച്ച് വനിതാ സഹകരണ ബാങ്ക് ജീവനക്കാരിയായ യുവതി സിറ്റി പൊലീസ് കമീഷണര്‍ക്കും വനിതാ കമീഷനും പരാതി നല്‍കിയത്. പരാതിയില്‍ എടക്കാട് പൊലീസ് കേസെടുത്തതിന് പിന്നാലെ കൃഷ്ണകുമാര്‍ ഒളിവില്‍ പോകുകയായിരുന്നു.
യുവതി ജോലി ചെയ്തിരുന്ന കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള സഹകരണ ബാങ്കിലെ മുന്‍ ജീവനക്കാരന്‍ കൂടിയാണ് കൃഷ്ണകുമാര്‍.

No comments