Breaking News

ഗാന്ധി കുടുംബത്തിന് പുറത്തുനിന്നുള്ള നേതാവിന് സാദ്ധ്യതയേറുന്നു

 


അടുത്ത മാസം 20ന് മുമ്ബ് പാര്‍ട്ടി അദ്ധ്യക്ഷനെ തിരഞ്ഞെടുക്കണമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി തീരുമാനിക്കുകയും രാഹുല്‍ ഗാന്ധി പദവി ഏറ്റെടുക്കില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയും ചെയ്യുന്ന പശ്ചാത്തലത്തില്‍ ഗാന്ധി കുടുംബത്തിന് പുറത്തുനിന്നുള്ള നേതാവിന് സാദ്ധ്യതയേറുന്നു.  രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട്, പാര്‍ട്ടി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നിക്, ലോക്സഭാ മുന്‍ സ്പീക്കര്‍ മീരാ കുമാര്‍, മുന്‍ കേന്ദ്ര ധനമന്ത്രി പി.ചിദംബരം, രാജ്യസഭ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ എന്നിവരുടെ പേരുകളാണ് ചര്‍ച്ചയിലുള്ളത്.അദ്ധ്യക്ഷനെ തിരഞ്ഞെടുക്കുന്നതില്‍ ഉറച്ച്‌ നില്‍ക്കുന്നതായി കേന്ദ തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ മധുസൂദന്‍ മിസ്ത്രി വ്യക്തമാക്കി.

No comments