Breaking News

ലാവ്‌ലിന്‍ കേസില്‍ സിബിഐ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി ഇന്നും പരിഗണിച്ചില്ല.

 


പുതിയ തിയതി പിന്നീട് അറിയിക്കും. കേസ് പട്ടികയില്‍ നിന്ന് ഹര്‍ജി നീക്കം ചെയ്യരുതെന്ന് ചീഫ് ജസ്റ്റിസ് നേരത്തെ നിര്‍ദേശിച്ചിരുന്നു.

ഹര്‍ജികള്‍ പല തവണ ലിസ്റ്റ് ചെയ്തിട്ടും മാറിപോകുന്നതു ഹര്‍ജിക്കാരില്‍ ഒരാളായ ടി.പി നന്ദകുമാറിന്റെ അഭിഭാഷക കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. ഇതേത്തുടര്‍ന്നാണ് കേസ് ഇന്ന് പരിഗണനക്കു വെച്ചത്. ഹര്‍ജി ഉച്ചക്കു ശേഷം പരിഗണിക്കാനായിരുന്നു ലിസ്റ്റ് ചെയ്തിരുന്നത്.

മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെ മൂന്നു പേരെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനെതിരെ 2017 ഡിസംബറിലാണ് സിബിഐ സുപ്രീംകോടതിയെ സമീപിച്ചത്.

No comments