സച്ചിന്‍ പൈലറ്റിന്റെ അനുയായികളാണ് മന്ത്രി അശോക് ചന്ദ്നക്ക് നേരെ ഷൂ എറിഞ്ഞതെന്ന് ആരോപണമുയര്‍ന്നു.
സച്ചിന്‍ പൈലറ്റിന്റെ അനുയായികളാണ് മന്ത്രി അശോക് ചന്ദ്നക്ക് നേരെ ഷൂ എറിഞ്ഞതെന്ന് ആരോപണമുയര്‍ന്നു.
ഷൂ എറിഞ്ഞ പ്രവര്‍ത്തകര്‍ പൈലറ്റിനായി മുദ്രാവാക്യവും വിളിച്ചു.ഗുര്‍ജ്ജര്‍ നേതാവിന്റെ ചിതാഭസ്മം നിമജ്ജനം ചെയ്യുന്ന പരിപാടിയില്‍ സച്ചിന്‍ പൈലറ്റിനെ വിളിക്കാഞ്ഞതാണ് പ്രകോപനത്തിന് കാരണം. സംഭവത്തിന് പിന്നാലെ സച്ചിന്‍ പൈലറ്റിനെ വിമര്‍ശിച്ച് മന്ത്രി അശോക് ചന്ദ്ന രംഗത്തെത്തി.
തനിക്ക് നേരെ ഷൂ എറിഞ്ഞാല്‍ പൈലറ്റ് മുഖ്യമന്ത്രിയാകുമെങ്കില്‍ ആകട്ടെയെന്ന് അദ്ദേഹം പറഞ്ഞു. താന്‍ സംഘര്‍ഷത്തിന് ഇല്ലെന്നും സംഘര്‍ഷമുണ്ടായാല്‍ ഒരാളെ ശേഷിക്കൂവെന്നും താന്‍ അത് ആഗ്രഹിക്കുന്നില്ലെന്നും അശോക് ചന്ദ്ന പറഞ്ഞു.

No comments