Breaking News

മട്ടന്നൂര്‍ നഗരസഭയുടെ ആറാമത് ഭരണസമിതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട കൗണ്‍സിലര്‍മാര്‍ സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റു

 


മട്ടന്നൂര്‍ മധുസൂദനന്‍ തങ്ങള്‍ സ്മാരക ഗവ. യു.പി. സ്‌കൂളില്‍ നടന്ന ചടങ്ങില്‍ വരണാധികാരി കണ്ണൂര്‍ ഡി.എഫ്.ഒ. പി. കാര്‍ത്തിക് മുതിര്‍ന്ന അംഗമായ വി.കെ. സുഗതന് ആദ്യം സത്യവാചകം ചൊല്ലിക്കൊടുത്തു. തുടര്‍ന്ന് മറ്റംഗങ്ങള്‍ക്ക് വാര്‍‌ഡ് അടിസ്ഥാനത്തില്‍ വി.കെ. സുഗതന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു.

സി.പി.എം ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളായ പി. പുരുഷോത്തമന്‍, എന്‍.വി ചന്ദ്രബാബു, സി.വി ശശീന്ദ്രന്‍, സുരേഷ് മാവില, എം. ദാമോദരന്‍, വി.കെ സുരേഷ് ബാബു, ഇ.പി ഷംസുദ്ദീന്‍, കെ.പി രമേശന്‍, മുന്‍ നഗരസഭാ അദ്ധ്യക്ഷന്മാരായ കെ.ടി ചന്ദ്രന്‍, സീനാ ഇസ്മായില്‍, അനിതാ വേണു, വരണാധികാരി അസി. ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ജി പ്രദീപ്, നഗരസഭാ സെക്രട്ടറി എസ് സുരേഷ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

നഗരസഭാ ചെയര്‍മാന്‍, വൈസ് ചെയര്‍മാന്‍ എന്നിവരുടെ തിരഞ്ഞെടുപ്പ് 15ന് നടക്കും. സ്ഥിരം സമിതി അദ്ധ്യക്ഷന്മാരെ പിന്നീട് തിരഞ്ഞെടുക്കും.

നെല്ലൂന്നി വാര്‍ഡ് കൗണ്‍സിലറായ സി.പി.എമ്മിലെ എന്‍. ഷാജിത്താണ് ചെയര്‍മാന്‍ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നത്. 35 അംഗ കൗണ്‍സിലില്‍ ഇത്തവണ എല്‍.ഡി.എഫ് 21ഉം യു.ഡി.എഫ് 14 സീറ്റുമാണ് നേടിയത്.

No comments