കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്കു നടക്കുന്ന തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നു രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് സ്ഥിരീകരിച്ചു
കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്കു നടക്കുന്ന തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നു രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് സ്ഥിരീകരിച്ചു.
ശശി തരൂര്‍ എം.പി. തങ്ങളുടെ സ്ഥാനാര്‍ഥിയല്ലെന്നു വിമത വിഭാഗമായ ഗ്രൂപ്പ്-23 വ്യക്തമാക്കി. മനീഷ് തിവാരി ഗ്രൂപ്പി ന്റെ പ്രതിനിധിയായി മത്സരിക്കുമെന്നു സൂചന ഇതോടെ ശക്തമായി.
നെഹ്‌റു കുടുംബത്തോട് ആഭിമുഖ്യം പുലര്‍ത്തുന്ന കോണ്‍ഗ്രസ് ദേശീയ വക്താവ് ഗൗരവ് വല്ലഭും തരൂരിനെ തള്ളിപ്പറഞ്ഞു. നേതൃമാറ്റം ആവശ്യപ്പെട്ടു കത്തെഴുതിയതാണ് തരൂരിന്റെ കഴിഞ്ഞ കാല സംഭാവനയെന്നും ആശുപത്രി കിടക്കയില്‍ പോലും സോണിയ ഗാന്ധിയോടു മര്യാദ കാട്ടിയില്ലെന്നുംവല്ലഭ് കുറ്റപ്പെടുത്തിയതിനെതിരേ പാര്‍ട്ടി നേതൃത്വം രംഗത്തെത്തി. അധ്യക്ഷ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നവര്‍ക്കെതിരേ മോശം പരാമര്‍ശം പാടില്ലെന്നു കോണ്‍ഗ്രസ് നേതൃത്വം പാര്‍ട്ടി വക്താക്കള്‍ക്കും ഭാരവാഹികള്‍ക്കും നിര്‍ദ്ദേശം നല്‍കി.

No comments