ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളില്‍ ഇന്നു തീപാറുന്ന മത്സരം
ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളില്‍ ഇന്നു തീപാറുന്ന മത്സരം. സ്വന്തം തട്ടകത്തിലെ ആദ്യ മത്സരത്തില്‍ ഈസ്‌റ്റ് ബംഗാളിനെ 3-1 നു മലര്‍ത്തിയടിച്ച ബ്ലാസ്‌റ്റേഴ്‌സിന് ഇന്ന് എതിരാളി മുന്‍ ചാമ്ബ്യന്‍ എ.ടി.കെ.മോഹന്‍ ബഗാന്‍. ഹോം ഗ്രൗണ്ടില്‍ തുടര്‍ച്ചയായ രണ്ടാം ജയം നേടുമെന്നു ബ്ലാസ്‌റ്റേഴ്‌സ് കോച്ച് ഇവാന്‍ വുകുമാനോവിച്ച് അവകാശപ്പെട്ടു.
ബ്ലാസ്‌റ്റേഴ്‌സിനെ അങ്ങനെ വിടില്ലെന്നാണ് ബഗാന്‍ കോച്ച് യുവാന്‍ ഫെറാന്‍ഡോ പറഞ്ഞു. തങ്ങളെ ഇതുവരെ അവര്‍ക്കായിട്ടില്ലെന്നു ഫെറാന്‍ഡോ ചൂണ്ടിക്കാട്ടി. കരുത്തരാണെങ്കിലും ഒന്‍പതാം സീസണിലെ ആദ്യ മത്സരത്തില്‍ ചെന്നൈയിനോട് 2-1 നു തോറ്റാണ് എ.ടി.കെ. മോഹന്‍ ബഗാന്‍ തുടങ്ങിയത്. എതിരാളികള്‍ ബഗാനായതു കൊണ്ടു തന്നെ തന്ത്രങ്ങള്‍ ശക്‌തമാക്കിയാകും ബ്ലാസ്‌റ്റേഴ്‌സ് ഇറങ്ങുക

No comments