തെക്കന്‍ തീരങ്ങളില്‍ തുലാവര്‍ഷം ആരംഭിച്ചതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്
തെക്കന്‍ തീരങ്ങളില്‍ തുലാവര്‍ഷം ആരംഭിച്ചതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. തമിഴ്‌നാട്, പുതുച്ചേരി, ആന്ധ്രാപ്രാദേശിന്റ തെക്കന്‍ തീരങ്ങളില്‍ തുലാവര്‍ഷം ആരംഭിച്ചതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി.
തുടര്‍ന്നുള്ള ദിവസങ്ങളില്‍ കേരളത്തിലേക്കും തുലാവര്‍ഷം വ്യാപിക്കും.
തെക്കന്‍ കേരളത്തില്‍ വ്യാപകമായി ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഉച്ചയ്ക്ക് ശേഷം കിഴക്കന്‍ മേഖലയില്‍ നിന്ന് ആരംഭിക്കുന്ന ഇടിമിന്നലോട് കൂടിയ മഴയാണ് തുലാവര്‍ഷത്തിന്റെ പ്രത്യേകത

No comments