Breaking News

ചാന്‍സലര്‍ പദവി എടുത്തു കളയാനുള്ള ചര്‍ച്ച എല്‍.ഡി.എഫില്‍

 


വി.സിമാരോട് രാജിയാവശ്യപ്പെട്ട് ഗവര്‍ണര്‍ നടത്തിയ അസാധാരണ നീക്കത്തിന്റെ പശ്ചാത്തലത്തിലാണ് ചാന്‍സലര്‍ പദവി എടുത്തു കളയാനുള്ള ചര്‍ച്ച എല്‍.ഡി.എഫില്‍ നടക്കുന്നത്. ഗവര്‍ണറില്‍ നിന്ന് ചാന്‍സലര്‍ പദവി മാറ്റുന്നത് പരിഗണിക്കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു.

കാര്യങ്ങള്‍ ഇങ്ങനെയാണെങ്കില്‍ ഗവര്‍ണറുടെ ചാന്‍സലര്‍ പദവി എടുത്തു കളയേണ്ടി വരുമെന്ന് തന്നെയാണ് മുഖ്യമന്ത്രി പിണറായി വിജയനും വ്യക്തമാക്കുന്നത്. അതേസമയം രാജിവയ്ക്കണമെന്ന ഗവര്‍ണറുടെ ആവശ്യം ചോദ്യം ചെയ്ത് വി.സിമാര്‍ ഹൈക്കോടതിയെ സമീപിച്ചു.

No comments