Breaking News

സി.പി.എം നേതൃത്വത്തെ സമ്മര്‍ദ്ദത്തിലാക്കുകയാണ് എല്‍ദോസിനെ സസ്പെന്റ് ചെയ്തതിലൂടെ കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്.

 


മുന്‍മന്ത്രിമാര്‍ക്കും മുന്‍ സ്പീക്കര്‍ക്കും എതിരെ ലൈംഗികാരോപണം ഉയര്‍ന്നിട്ടും മൗനം പാലിക്കുന്ന സി.പി.എം നേതൃത്വത്തെ സമ്മര്‍ദ്ദത്തിലാക്കുകയാണ് എല്‍ദോസിനെ സസ്പെന്റ് ചെയ്തതിലൂടെ കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. പൊതു ജീവിതത്തില്‍ പാലിക്കേണ്ട മര്യാദകളെപ്പറ്റിയും സദാചരത്തെയും പറ്റി ശക്തിയുക്തം പറയുന്ന സി.പി.എം നേതൃത്വം മുന്‍മന്ത്രിമാര്‍ക്കെതിരെ ഉയരുന്ന ലൈംഗികാരോപണത്തില്‍ എന്തുകൊണ്ട് പ്രതികരിക്കുന്നില്ല എന്ന ചോദ്യവും പാര്‍ട്ടി എം.എല്‍.എയ്ക്ക് എതിരായ നടപടിയിലൂടെ കോണ്‍ഗ്രസ് ഉയര്‍ത്തുന്നുണ്ട്. ആരോപണത്തെപ്പറ്റി പാര്‍ട്ടിക്ക് നല്‍കിയ വിശദീകരണം തളളിക്കളഞ്ഞുകൊണ്ടാണ് എല്‍ദോസിനെ ആറ് മാസത്തേക്ക് കോണ്‍ഗ്രസില്‍ നിന്ന് സസ്പെന്റ് ചെയ്തത്. 

No comments