Breaking News

ബ്രിട്ടനില്‍ അധികാരത്തില്‍ തിരിച്ചെത്താനുള്ള ശ്രമത്തില്‍നിന്ന് പിന്‍മാറി ബോറിസ് ജോണ്‍സണ്‍.

 


നിലവില്‍ 140ല്‍ ഏറെ എംപിമാരുടെ പിന്തുണയാണ് ഋഷി സുനകിനുള്ളത്. ബോറിസ് ജോണ്‍സന്റെ നാടകീയമായ പ്രഖ്യാപനമാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയ എതിരാളിയായ റിഷി സുനക്കിന് മുന്‍തൂക്കം നല്‍കുന്നത്.

102 എം.പിമാരുടെ പിന്തുണയുള്ള തനിക്ക് മത്സരിക്കാന്‍ സാധിക്കുമെങ്കിലും പാര്‍ട്ടിയില്‍ സമ്ബൂര്‍ണ ഐക്യമില്ലാതെ മികച്ച ഭരണം സാധ്യമല്ലാത്തതിനാലാണ് പിന്മാറുന്നതെന്ന് ബോറിസ് വിശദീകരിച്ചു. കൂടുതല്‍ എം.പിമാരുടെ പിന്തുണ എളുപ്പമല്ലെന്ന് വിലയിരുത്തിയാണ് അവസാനദിനത്തിനു മുന്‍പേയുള്ള തന്ത്രപരമായ പിന്മാറ്റം.

No comments