ഭാരത് ജോഡോ യാത്രയുടെ ഭാഗമായി മുഹമ്മദ് അസറുദ്ദീന്‍.
തെലങ്കാനയില്‍ ഭാരത് ജോഡോ യാത്ര എത്തിയപ്പോഴാണ് അസറുദ്ദീന്‍ രാഹുലിനൊപ്പം ചേര്‍ന്നത്.
തെലങ്കാനയിലെ യാത്രക്കിടെ ടി.ആര്‍.എസും ബി.ജെ.പിയും ഒരേ നാണയത്തിന്റെ ഇരുവശങ്ങളാണെന്ന് രാഹുല്‍ പറഞ്ഞു. ഇരുപാര്‍ട്ടികളും പരസ്പരം സഹായിച്ചാണ് പ്രവര്‍ത്തനം നടത്തുന്നത്. ഡല്‍ഹിയില്‍ ടി.ആര്‍.എസ് ബി.ജെ.പിയെ സഹായിക്കുന്നു. തെലങ്കാനയില്‍ തിരിച്ചും ചെയ്യുന്നുവെന്ന രാഹുല്‍ പറഞ്ഞു. ഇരു പാര്‍ട്ടികളും ജനാധിപത്യ വിരുദ്ധമായ സമീപനമാണ് സ്വീകരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

No comments